നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഡ്രൈവറുടെ മൊഴി; തെളിവ് നശിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം നടന്നെന്ന് എസ്.ഐ.ടി

ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികൾ നൽകിയ മൊഴി കളവെന്ന് എസ്.ഐ.ടി. നവകേരള ബസിന് കല്ലേറുണ്ടായിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷ് മൊഴി നൽകിയിരിക്കുന്നത്. മരണം സംഭവിക്കാവുന്ന മർദനമാണ് പ്രതികൾ നടത്തിയതെന്നാണ് എസ്.ഐ.ടി റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ജീവന് വരെ ഭീഷണി ഉണ്ടാകാമെന്ന സാഹചര്യത്തിലാണ് ഇടപെട്ടതെന്നാണ് ഗൺമാൻ അടക്കമുള്ള അഞ്ച് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ അത്തരത്തിലൊരു ആക്രമണവും ഉണ്ടായിട്ടില്ലെന്നാണ് എസ്.ഐ.ടി റിപ്പോർട്ട്. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.

കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു, എസ്.ഐ.ടിയുടെ വിശദ റിപ്പോർട്ടിൽ പേരുണ്ടായാൽ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കേസിൽ അഞ്ച് പ്രതികളെയും നേരത്തെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് ആലപ്പുഴ ജില്ല സെഷൻസ് കോടതി പരിഗണിക്കും.

Tags:    
News Summary - SIT report says there is no attack held against Navakerala bus by youth congress ativist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.