സിസ്റ്റർ അഭയ 

28 വര്‍ഷങ്ങൾ...!; സിസ്റ്റർ അഭയ വിധി ചൊവ്വാഴ്ച്ച

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിൽ കോടതി ചൊവ്വാഴ്ച്ച വിധി പറയും. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ഈ വിധി പറയുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വിചാരണ ഒരു വര്‍ഷം നീണ്ടു.സിസ്റ്റർ അഭയയുടെ ദുരൂഹമരണം വിവിധ ക്രൈസ്തവ സഭകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെ രക്ഷിക്കാനും അേന്വഷണം അവസാനിപ്പിക്കാനും സഭതലത്തിൽ നടത്തിയ ഇടപെടലുകളും ഏറെവിവാദത്തിന് ഇടയാക്കിയിരുന്നു. കോട്ടയം ബിഷപ്പ് ഹൗസിനെതിരെയായിരുന്നു ആരോപണങ്ങളേറെയും.

1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെൻറിലെ കിണറ്റിലാണ്19കാരിയായ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ ദുരൂഹമരണം വൻ കോളിളക്കം സൃഷ്ടിച്ചതോടെ കോടതി നിർദേശപ്രകാരം അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23ന് സി.ബി.ഐ ഏറ്റെടുത്തെങ്കിലും മൂന്നുതവണ വ്യക്തമായ തെളിവിെൻറ അഭാവത്തിൽ കേസ് ഉപേക്ഷിക്കാൻ സി.ബി.ഐയും കോടതിയെ സമീപിച്ചു. 1996,97,98 വർഷങ്ങളിലായിരുന്നു ഇത്. എന്നാൽ അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ മൂന്നുവട്ടവും കോടതി തള്ളി.തുടരന്വേഷണത്തിന് സി.ബി.ഐക്ക് കോടതി ആവർത്തിച്ച് നിർദേശം നൽകി.

2019 ഓഗസ്റ്റ് 26ന് വിചാരണ തുടങ്ങി. പിന്നീട് കേസ് തുടക്കത്തിൽ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ചത് മുതല്‍ അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സുപ്രധാന കണ്ടെത്തലുകൾ സി.ബി.ഐ അന്വേഷണത്തില്‍ വഴിത്തിരിവായി. കന്യകയെന്ന് സ്ഥാപിക്കാൻ സിസ്റ്റർ സെഫി കന്യചർമം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയെന്ന് കണ്ടെത്തിയതും കേസിൽ നിർണായകമായി. സെഫി കന്യകയാണെന്ന് സ്ഥാപിച്ചാൽ കേസിൽ നിന്ന് രക്ഷെപടാനാവുമെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു സർജറി. 2018ൽ തെളിവ് നശിപ്പിച്ചതിന് അന്ന് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി.മൈക്കിളിനെയും തിരുവനന്തപുരം സി.ബി.ഐ കോടതി നാലാം പ്രതിയാക്കിയിരുന്നു.പിന്നീട് ഹൈകോടതിയിൽ ഹരജി നൽകി പ്രതിപ്പട്ടിയിൽ നിന്നും വിടുതൽ നേടി. കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന അഗസ്റ്റിൻ മാനസിക സമ്മർദം സഹിക്കാനാവാതെ ജീവനൊടുക്കിയിരുന്നു .ഇദ്ദേഹം നിർണായക തെളിവുകൾ നശിപ്പിച്ചതായി സി.ബി.െഎയാണ് കണ്ടെത്തിയത്.

ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് നേരിൽ കണ്ട അഭയയെ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍. ആകെ 177 സാക്ഷികളുണ്ടായിരുന്ന കേസില്‍ 49 പേരെ വിസ്തരിച്ചു. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ പത്തോളം പേര്‍ കൂറുമാറിയത് സി.ബി.ഐക്ക് തിരിച്ചടിയായി. അഭയക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമയും ഇതിൽ ഉൾപ്പെടും. പയസ് ടെൻത് കോൺവെൻറിന് സമീപമുള്ള ചിലരും കൂറുമാറിയിരുന്നു.

എന്നാൽ സംഭവ ദിവസം തോമസ് കോട്ടൂരിനെ കോണ്‍വെൻറിൽ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടക്ക രാജുവിന്‍റെ മൊഴിയടക്കം സാക്ഷി വിസ്താരത്തില്‍ നിര്‍ണായകമായി. അന്ന് കോൺവെൻറിൽ മോഷണത്തിന് എത്തിയതായിരുന്നു രാജൂ.ഫാ.തോമസ് കോട്ടൂരിനെ കണ്ടതോടെ മോഷണം ഉപേക്ഷിച്ച് രാജുമടങ്ങി.അതിനിടെ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ആത്മഹത്യയെന്ന് പറഞ്ഞ് േലാക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതിതള്ളിയ കേസ് കൊലപാതകമാണെന്ന് ആദ്യം കെണ്ടത്തിയത് അന്നത്തെ സി.ബി.ഐ ഡിവൈ.എസ്.പിയായിരുന്ന വർഗീസ്.പി.തോമസായിരുന്നു.പിന്നീട് അദ്ദേഹം 10 വർഷം സർവീസ് ബാക്കി നിൽക്കെ സ്വയം വിരമിച്ചു.

സിസ്റ്റർ അഭയയുടെ പിതാവ് അരീക്കര ഐക്കരകുേന്നൽ തോമസും മാതാവ് ലീലാമ്മയും ഇപ്പോൾ ജീവിച്ചരിപ്പില്ല.മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ ഇരുവരും ഏറെ നിയമപോരാട്ടങ്ങൾ നടത്തി.24 വർഷത്തോളം സമരം നടത്തിയും കോടതികൾ കയറിയിറങ്ങിയും തോമസ് രാപ്പകൽ അലഞ്ഞു.സഭതലത്തിൽ നിന്നുള്ള ഭീഷണി മറികടന്നായിരുന്നു ഇത്.ഒടുവിൽ മാനസികമായി തകർന്ന തോമസ് കുറവിലങ്ങാട്ടേക്ക് താമസം മാറ്റി.തോമസ് 2016 ജൂലൈ 24 നും ലീലാമ്മ ഇതേവർഷം നവംബർ 21 നും മരിച്ചു.


Tags:    
News Summary - Sister Abhaya case verdict on December 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.