എസ്​.ഐ.ആർ ഹിയറിങ്​ പൂർത്തിയായി; പുറത്തായത്​ 40,000 പേർ

​തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ഹി​യ​റി​ങ്​ അ​വ​ശേ​ഷി​ച്ച കൊ​ല്ലം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ശ​നി​യാ​ഴ്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. സം​സ്​​ഥാ​ന​ത്ത്​ ആ​കെ​യു​ള്ള 2.78 കോ​ടി വോ​ട്ട​ർ​മാ​രി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് തി​രി​ച്ചേ​ൽ​പ്പി​ച്ച​ത്​ 2.54 കോ​ടി പേ​രാ​ണ്​. 24 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രാ​യി ക​ണ​ക്കാ​ക്കി പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ്​ ക​ര​ട്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2.54 കോ​ടി​യാ​യി ചു​രു​ങ്ങി​യ​ത്.

ഇ​തി​ൽ​ത​ന്നെ 2002ലെ ​പ​ട്ടി​ക​യി​ൽ സ്വ​ന്തം പേ​രോ മാ​താ​പി​താ​ക്ക​ളു​ടെ പോ​രോ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യോ പേ​രോ ഇ​ല്ലാ​ത്ത​വ​രാ​യി 19.32 ല​ക്ഷം പേ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​യാ​ണ്​ നോ​ട്ടീ​സ് ന​ൽ​കി ഹി​യ​റി​ങ്ങി​ന്​ വി​ളി​ച്ച​ത്. 19.32 ല​ക്ഷ​ത്തി​ൽ 40,000 പേ​രാ​ണ്​ ഹി​യ​റി​ങ്ങി​ലൂ​ടെ പു​റ​ത്താ​യ​ത്. ഇ​തി​ൽ 4000ഓ​ളം പേ​ർ എ​ന്യൂ​മ​റേ​ഷ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രും 1700ഓ​ളം പേ​ർ വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​രും 34,000 ​ പേ​ർ താ​മ​സം മാ​റി​യ​വ​രു​മാ​ണെ​ന്നു​മാ​ണ്​ ക​മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക്.

ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യ​മാ​യ ഡി​സം​ബ​ർ 30 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യാ​ണ്​ ബി.​എ​ൽ.​ഒ​മാ​ർ ശ​നി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​നു​ള്ള പ്ര​വാ​സി​ക​ളു​ടെ​യ​ട​ക്കം അ​പേ​ക്ഷ​ക​ളി​ലെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യാ​ണ്​ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും ബി.​എ​ൽ.​ഒ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. 30 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രാ​ണ്​ 2026ലെ ​എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​വും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​മെ​ങ്കി​ലും എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ലെ ​വെ​യി​റ്റേ​ജ്​ ല​ഭി​ക്കി​ല്ല.

ക​ര​ട്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ​ശേ​ഷം ജ​നു​വ​രി 30 വ​രെ 11.47 ല​ക്ഷം പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​ൽ 1.46 ല​ക്ഷം പേ​ർ പ്ര​വാ​സി​ക​ളാ​ണ്. ക​ര​ട്​ പ​ട്ടി​ക​ക്ക്​ മു​മ്പ്​ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ 4.05 ല​ക്ഷം അ​പേ​ക്ഷ​ക​ൾ (32,925 പ്ര​വാ​സി​ക​ൾ) ല​ഭി​ച്ചി​രു​ന്നു. ഇ​ത്​ കൂ​ടി ചേ​രു​മ്പോ​ൾ എ​സ്.​ഐ.​ആ​ർ കാ​ല​യ​ള​വി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത് 15.52 ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ്. ഇ​തി​ൽ പ്ര​വാ​സി​ക​ൾ 1.50 ല​ക്ഷ​വും. പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ 17,348 പ​രാ​തി​ക​ളും ഇ​ക്കാ​ല​ള​വി​ൽ ല​ഭി​ച്ചു. 

Tags:    
News Summary - SIR hearing complete; 40,000 people excluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.