സിഗ്​നൽ തകരാർ: ട്രെയിനുകൾ വൈകുന്നു

തിരുവനന്തപുരം: സിഗ്​നൽ തകരാർ മൂലം തിരുവനന്തപുരം സെൻട്രൽ സ്​റ്റേഷനിലേക്കുള്ള ട്രെയിനുകൾ വൈകുന്നു. സ​​െൻറട്രൽ സ്​റ്റേഷനിലേക്ക്​ വരേണ്ട ട്രെയിനുകൾ വിവിധ സ്​റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്​. കഴക്കൂട്ടം, കൊച്ചുവേളി തുടങ്ങിയ സ്​റ്റേഷനുകളിലാണ്​ ട്രെയിനുകൾ പിടിച്ചിട്ടിരുന്നത്​.

ലോക്കോ ഷെഡിൽ നിന്നിറക്കിയ ട്രെയിൻ പാളത്തിൽ കുടുങ്ങിയതിനാലാണ്​ സിഗ്​നൽ തകരാറിലായത്​. ട്രാക്കിൽ നിന്ന്​ എൻജിൻ മാറ്റിയ ശേഷം മാത്രമേ ​ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കാൻ സാധിക്കുകയുള്ളു.
 

Tags:    
News Summary - Signal issue: Train late-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.