സിദ്ദിഖ് കാപ്പന്‍റെ മോചനം: ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

തിരുവനന്തപുരം: വിചാരണ കൂടാതെ ഒരു വര്‍ഷമായി യു.പി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിവേദനം നല്‍കി. ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവരാണ് വി.ഡി സതീശനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.

ജാ​മ്യം ന​ൽ​കാ​തെ, വി​ചാ​ര​ണ ന​ട​ത്താ​തെ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​ദ്ദീ​ഖ്​ കാ​പ്പ​െൻറ ത​ട​വ്​ ഒരു വർഷം പിന്നിട്ടു. ജാ​മ്യ​ഹ​ര​ജി ഫ​യ​ൽ ചെ​യ്യാ​ൻ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ്​ ഇ​തു​വ​രെ യു.പി പൊലീസ് ന​ൽ​കി​യി​ട്ടി​ല്ല. അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​ല കാ​ര​ണ​ം പറഞ്ഞ്​ നീ​ട്ടുക​യാ​ണ് ഭരണകൂടം.

2020 ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​നാ​ണ്​ യു.​പി​യി​ലെ ഹാ​ഥ​റ​സി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ഥു​ര ടോ​ൾ​പ്ലാ​സ​യി​ൽ വെ​ച്ച്​ കാ​പ്പ​​നെ​യും കൂ​ടെ​യു​ള്ള​വ​രെ​യും പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച​ത്. രോ​ഗി​യാ​യ ഉ​മ്മ​യെ കാ​ണാ​ൻ ​പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ പോ​കേ​ണ്ടി വ​ന്നു. ഫെ​ബ്രു​വ​രി എ​ട്ടി​ന്​ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും അ​ഞ്ചു​ ദി​വ​സം അ​നു​വ​ദി​ച്ച പ​രോ​ൾ മൂ​ന്ന്​ ദി​വ​സ​മാ​ക്കി​.

ഉ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ കാപ്പനെ അ​നു​വദിച്ചി​ല്ല. അ​സു​ഖ​ബാ​ധി​ത​നാ​യി ഏ​പ്രി​ൽ 30ന്​ ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ കൂ​ടെ നി​ൽ​ക്കാ​ൻ ഭാര്യ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്ന്​ കാ​ണാ​ൻ പോ​ലും പൊ​ലീ​സ്​ സ​മ്മ​തി​ച്ചി​ല്ല. നിലവിൽ മ​ഥു​ര ജ​യി​ലി​ലാണ് കാപ്പനുള്ളത്.

Tags:    
News Summary - Siddique Kappan's release: Wife Raihanath files petition to opposition leader seeking intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.