എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി

മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്‌.ഐ പി.ജെ.വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ വര്‍ഗീസിനെ അഞ്ചാം തവണയാണ് സ്ഥലംമാറ്റുന്നത്. എന്നാല്‍, പ്രതികാര നടപടിയല്ലെന്നും എസ്‌.ഐ സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത് ശിക്ഷാ നടപടിയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

എസ് രാജേന്ദ്രനെതിരെയും ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തിരുന്നു. അതിക്രമിച്ച്‌ കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

മൂന്നാർ സ്‌പെഷല്‍ ട്രൈബ്യൂണല്‍ ഒാഫിസിലുണ്ടായ അതിക്രമത്തിൽ എസ്. രാജേന്ദ്രന്‍ എംഎല്‍.എയാണ് ഒന്നാം പ്രതി. ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയാണ്​ രണ്ടാം പ്രതി. ഇവരുൾ​െപ്പടെ കണ്ടാലറിയാവുന്നവരടക്കം 50ഒാളം പേര്‍ക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ്​ മൂന്നാർ പൊലീസ്​ കേസെടുത്തത്​.

പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ. കോളജി​െല വിദ്യാർഥികൾക്ക്​ ബദൽ സംവിധാനമൊരുക്കാൻ എം.എൽ.എയുടെ നേതൃത്വത്തി​െലത്തിയവരാണ്​ ചൊവ്വാഴ്​ച ഒാഫിസിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾ തകർത്തത്​. ഇവർ കോടതി മുറിയുടെ പൂട്ടുതകർക്കുകയും അസഭ്യം പറയുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്കാണ് എം.എൽ.എ, തഹസില്‍ദാര്‍, ഗവ. കോളജ്​ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സി.പി.എം പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം ട്രൈബ്യൂണലിൽ എത്തിയത്​. കെട്ടിടത്തി​​​​​െൻറ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുമ്പ്​ സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകർക്കുകയായിരുന്നു.

മൂന്നാർ പരിസരത്തെ എട്ട്​ വില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ്​ ട്രൈബ്യൂണൽ. ഇതി​​​​​െൻറ പ്രവർത്തനം മരവിപ്പിച്ച്​ ജൂലൈ 30ന് സർക്കാർ ഉത്തരവിറക്കി. തുടർന്ന്​ ഇവിടെ കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകൾ ക്രമപ്പെടുത്തുന്ന നടപടികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജീവനക്കാർ.

Tags:    
News Summary - SI rajendran transgerred- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.