തിരൂർ-രാജസ്ഥാൻ സ്പെഷ്യൽ ട്രെയിനിന്‍റെ എൻജിൻ പാളംതെറ്റി

മംഗളൂരു: തിരൂർ-രാജസ്ഥാൻ ശ്രാമിക് സ്പെഷ്യൽ ട്രെയിൻ (നമ്പർ: 06188) പാളംതെറ്റി. മംഗളൂരുവിലെ പാഡിലിന് സമീപമാണ് ട്രെയിനിന്‍റെ എൻജിൻ പാളം തെറ്റിയത്. 

ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇതേതുടർന്ന് മംഗളൂരു സെൻട്രലിൽ നിന്ന് ആക്സിഡന്‍റ് റിലീഫ് ട്രെയിനെത്തി ഗതഗതം പുനഃസ്ഥാപിച്ചു. ആളപാമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

പുതിയ എൻജിൻ എത്തിച്ച് സ്പെഷ്യൽ ട്രെയിൻ യാത്ര തുടർന്നു. തകർന്ന പാളം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗിക്കുകയാണ്. 

Tags:    
News Summary - Shramik special train derails in Karnataka -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.