ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകം നടത്തുന്ന കലാപമാണ്​ നടക്കുന്നത്​ -ശോഭ സുരേന്ദ്രൻ

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രൻ. ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടക്കുന്നതെന്ന്​ ശോഭ സുരേന്ദ്രൻ പറഞ്ഞു.

''രാജ്യത്തിന്‍റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്‍റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശസ്നേഹിക്കും കഴിയില്ല. ഇതു മനസ്സിലാക്കിയിട്ടാകണം കോൺഗ്രസിന്‍റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോൺഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്. ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും'' -ശോഭ സുരേന്ദ്രൻ ഫേസ്​ബുക്കിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.