Posted On
date_range Updated On
date_range ശിവശങ്കറിന്‍റെ ജാമ്യം: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്‍റെ തെളിവെന്ന് ചെന്നിത്തല
വയനാട്: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്‍റെ തെളിവാണ് ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ ജാമ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപാർട്ടികൾ തമ്മിലുള്ള അന്തർധാര വെളിച്ചത്ത് വന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി.പി.എം-ബി.ജെ.പി ധാരണ. സ്വർണക്കടത്ത് കേസ് അട്ടിമറിച്ച് കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ഡോളർ കടത്ത് കേസിലാണ് ശിവശങ്കറിന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. 96 ദിവസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.
നേരത്തെ, സ്വർണക്കടത്തുമായി ബന്ധ കേസുകളിൽ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.