Posted On
date_range Updated On
date_range ലക്ഷദ്വീപില്‍ നിന്നും കപ്പല്‍ കൊച്ചിയിലെത്തി
കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായുള്ള ആദ്യ യാത്രാകപ്പല്‍ കൊച്ചിയിലെത്തി. 121 യാത്രക്കാരുമായി പുറപ്പെട്ട എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ ഏഴേകാലോടെ കൊച്ചിയിലെത്തിയത്.
ഇന്നലെ വൈകിട്ടാണ് ദ്വീപിൽ നിന്നും കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. സര്‍ക്കാര്‍ ജോലിക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് യാത്രക്കാരിൽ അധികവും. 250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ 121 യാത്രക്കാരുമായാണ് പുറപ്പെട്ടത്. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.