തരൂരിന് മലപ്പുറം ഡി.സി.സിയിൽ വൻ വരവേൽപ്പ്; വിട്ടുനിന്ന് മുതിർന്ന നേതാക്കൾ

മലപ്പുറം: മലപ്പുറം ഡി.സി.സി ഓഫിസിൽ എത്തിയ ശശി തരൂർ എം.പിക്ക് വൻ വരവേൽപ്പ്. ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയിയുടെ നേതൃത്വത്തിൽ തരൂരിനെ സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ തരൂരിനെ ഓഫീസിലേക്ക് എതിരേറ്റത്. ഓഫീസിൽ 10 മിനിറ്റ് തരൂർ ചെലവഴിച്ചു. എം.കെ. രാഘവൻ എം.പി തരൂരിനെ അനുഗമിച്ചു.

അതേസമയം, ജില്ലയിലെ ഏക കോൺഗ്രസ് എം.എൽ.എ എ.പി. അനിൽ കുമാർ അടക്കമുള്ള പ്രമുഖ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. അനിൽ കുമാറിനെ കൂടാതെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരാണ് വിട്ടുനിന്നത്.

നേതാക്കൾ വിട്ടുനിന്നതിന്‍റെ കാരണം അവരോട് ചോദിക്കണമെന്ന് വി.എസ് ജോയ് മാധ്യമങ്ങളോട് പറഞ്ഞു. തരൂരിന്‍റെ സന്ദർശനം പ്രമാണിച്ച് പ്രത്യേക പരിപാടികൾ നിശ്ചയിച്ചിരുന്നില്ലെന്നും ജോയ് വ്യക്തമാക്കി.

Tags:    
News Summary - shashi tharoor visit malappuram dcc office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.