സ്വർണക്കടത്ത്​ പ്രതികളെ അറിയില്ല; ആരെയും ഞാൻ ശുപാർശ ചെയ്​തിട്ടില്ല -ശശി തരൂർ

തിരുവനന്തപുരം: ഡി​പ്ലോമാറ്റിക്​ ബാഗേജ്​ ഉപയോഗിച്ച്​ സ്വർണക്കടത്ത്​ നടത്തിയ സംഭവം ദേശീയ താൽപര്യത്തിനെതിരായ ഗുരുതര ക്രിമിനൽ കുറ്റമാണെന്ന്​ ഡോ. ശശി തരൂർ ​എം.പി​.  കേസിലെ കുറ്റാരോപിതരെ തനിക്ക്​ പരിചയമില്ല. കോൺസുലേറ്റ്​ ജോലിക്കായി ആരെയും ശുപാർശ ചെയ്​തിട്ടുമില്ല. ദയവായി അതിൽ നിന്ന് രാഷ്ട്രീയം മാറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർച്ചയായ അഞ്ച്​ ട്വീറ്റുകളിലൂടെയാണ്​ ത​ൻെറ മണ്ഡലത്തിൽ നടക്കുന്ന വിവാദത്തെ കുറിച്ച്​ തരൂർ പ്രതികരിച്ചത്​.

വിഷയം അടിയന്തിരമായി കൈകാര്യം ചെയ്യുന്നതും തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതും കാണാൻ തിരുവനന്തപുരം എം‌.പി എന്ന നിലയിൽ ​ആഗ്രഹമുണ്ട്​. ഈ എപ്പിസോഡി​ൻെറ ഒരുഭാഗവുമായും എനിക്ക് ബന്ധമില്ല. എങ്കിലും കേസുമായി ബന്ധപ്പെട്ട്​ അധികൃതർ ആവശ്യപ്പെട്ടാൽ  ഞാനും എൻെറ ഓഫിസും അന്വേഷണവുമായി പൂർണമായും സഹകരിക്കും. 

ദേശീയ താൽപര്യം ഹനിക്കുന്ന ഗുരുതര കുറ്റമാണ്​ നടന്നിരിക്കുന്നത്​. അതുകൊണ്ടാണ്​ സി.ബി.ഐ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ ആവശ്യത്തെ ഞാൻ പിന്തുണയ്ക്കുന്നത്. കുറ്റവാളികളെയും കൂട്ടാളികളെയും തിരിച്ചറിയാൻ പ്രതികളുടെ കോൾ റെക്കോർഡുകളും കോൺടാക്റ്റുകളും ഉൾപ്പെടെ സമഗ്ര പരിശോധനക്ക്​ വിധേയമാക്കണം. 

ഈ അഴിമതിയുമായി എന്നെ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ അവസരവാദികളോട്, എൻെറ ശുപാർശ പ്രകാരം കോൺസുലേറ്റിൽ ഒരാൾക്കുപോലും ജോലി ലഭിച്ചിട്ടില്ല. പ്രതികളിലാരുമായും എനിക്ക് ബന്ധമില്ല. അവരെ കണ്ടുമുട്ടുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല.

കേസിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകണമെന്നും ഞാൻ ശക്തമായി ആവശ്യപ്പെടുന്നു. തിരുവനന്തപുരത്ത് കോൺസുലേറ്റ് തുടങ്ങാൻ യു.എ.ഇയെ പ്രേരിപ്പിച്ചതിൽ അഭിമാനമുണ്ട്​. 

2016 ഒക്ടോബറിൽ പ്രതിപക്ഷ എം.പിയായിരുന്നപ്പോഴായിരുന്നു കോൺസുലേറ്റിൻെറ ഉദ്ഘാടനം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പെരുമാറ്റം കോൺസുലേറ്റിന്​ കളങ്കം വരുത്തരുത്​. സ്​ഥാപനത്തിലേക്ക്​ ആളുകളെ റിക്രൂട്ട് ചെയ്യു​േമ്പാൾ ഞാൻ മന്ത്രിയായിരുന്നു എന്ന ആരോപണം തെറ്റാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും എൻെറ പാർട്ടി പ്രതിപക്ഷത്തായിരുന്നു. എന്നെ അപകീർത്തിപ്പെടുത്താൻ അത്തരം നുണ പ്രചരിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരും -തരൂർ മുന്നറിയിപ്പ്​ നൽകി.

LATEST VIDEOS

Full ViewFull View
Tags:    
News Summary - shashi tharoor on gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.