Posted On
date_range Updated On
date_range കാമുകനെ കഷായത്തില് വിഷം കലര്ത്തി കൊലപ്പെടുത്തിയ കേസ്; ഗ്രീഷ്മയുടെ വിധി ഇന്നറിയാം
പാറശ്ശാല: കോളിളക്കമുണ്ടാക്കിയ ഷാരോണ് വധക്കേസില് കോടതി വെള്ളിയാഴ്ച വിധി പറയും. നെയ്യാറ്റിന്കര സെഷന്സ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന് കാമുകിയായ ഗ്രീഷ്മ കഷായത്തില് വിഷം കലര്ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില് പ്രതികളാണ്. മജിസ്ട്രേറ്റിന് നല്കിയ മരണമൊഴിയില് ഗ്രീഷ്മക്കെതിരെ ഷാരോണ് ഒന്നും പറഞ്ഞിരുന്നില്ല.
2022 ഒക്ടോബര് 14നാണ് ഷാരോൺ കീടനാശിനി കലര്ന്ന കഷായം കുടിച്ചത്. ആശുപത്രിയില് പ്രവേശിപ്പിച്ച് 11 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.