Posted On
date_range Updated On
date_range ഇരുമുടിക്കെട്ടില്ലാതെ കെ.പി ശങ്കർദാസും പതിനെട്ടാംപടി കയറിയെന്ന് ആരോപണം-VIDEO
സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കർദാസും പതിനെട്ടാംപടി കയറിയെന്ന് ആരോപണം. ശങ്കർദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്ന് സന്നിധാനത്തുണ്ടായ പ്രതിഷേധത്തിനിടെ ആർ.എസ്.എസ് നേതാവ് വത്സൽ തില്ലേങ്കരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് വിവാദമായിരുന്നു.
അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനം ആകുമെന്ന് തന്ത്രി പ്രതികരിച്ചു. തന്ത്രിക്കും രാജകുടുംബാംങ്ങൾക്കുമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറാനാകുക. നിലവിൽ ആചാരലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.