ചിത്രത്തിന് കടപ്പാട്: സഭ ടിവി

96 വോട്ടോടെ എ.എൻ ഷംസീർ സ്പീക്കർ; മതനിരപേക്ഷതയുടെ മൂല്യം അറിയുന്നയാളെന്ന് മുഖ്യമന്ത്രി

നിയമസസഭയുടെ 24ാമത് സ്പീക്കറായി എ.എൻ.ഷംസീറിനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥിയായി സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷംസീറിന് 96 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അൻവർ സാദത്തിന് 40 വോട്ടാണ് ലഭിച്ചത്.

സമൂഹത്തിൽ സജീവമായി ഇടപെട്ട് വളർന്നതിന്റെ പശ്ചാത്തലമുള്ളയാളാണ് പുതിയ സ്പീക്കറെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി കലാപത്തിന്റെ ഘട്ടത്തിൽ ആ​ക്രമണത്തിനരയായ ഒരു കുടുംബത്തിൽ നിന്നും വരുന്ന പ്രതിനിധിയാണ്. അതുകൊണ്ടു തന്നെ മതനിരപേക്ഷതയുടെ മൂല്യം എന്ത് എന്നത് സ്വന്തം കുടുംബത്തിന്റെ അനുഭവത്തിൽ നിന്ന് തന്നെ അദ്ദേഹം മനസിലാക്കിയിരിക്കുന്നു. ആ അനുഭവ പശ്ചാത്തലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ മൂലധനമായി മാറും. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് അദ്ദേഹം. അക്കാദമിക് മികവും സമരവീര്യവും സംയുക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ മാതൃക കൂടിയാണ് എ.എൻ ഷംസീറെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറുടെ ഡയസിലേക്ക് കയറിയേപ്പോൾ എ.എൻ ഷംസീർ ചരിത്ര​ത്തിലേക്ക് കൂടിയാണ് ചുവടുവെച്ചു കയറിയതെന്ന് ഒാർമിപ്പിക്കുകയാണെന്ന് അഭിനന്ദനമർപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

സ്പീക്കറായിരുന്ന എം.ബി രാജേഷ് മന്ത്രിയായി ചുമതല​യേറ്റതോടെയാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത്. 

Tags:    
News Summary - shamseer elected as speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.