തൃശൂർ: കഞ്ചാവ് കേസ് പ്രതി ഷെമീര്‍ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ അമ്പിളിക്കല കോവിഡ് സെന്‍ററിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. 2 പേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും ഒരാളെ അതീവ സുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
ഉത്തരമേഖല ജയിൽ വകുപ്പ് ഡി.ഐ.ജിയുടെ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് ജയിൽ ഡി.ജി.പിക്ക് കൈമാറി. അമ്പിളിക്കല കോവിഡ് കെയർ സെന്‍ററിൽ വെച്ച് മാരകമർദ്ദനം നടന്നിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട്.
മരണകാരണമാകുന്ന മർദ്ദനം ഉണ്ടായിട്ടില്ല. ജനറൽ ആശുപത്രിയിൽ വെച്ച് മർദ്ദനം ഏറ്റിരിക്കാം എന്നും റിപ്പോർട്ടിലുണ്ട്. ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരിൽ രണ്ട് പേർ മോശമായി പെരുമാറാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
സെപ്തംബർ 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും ശക്തൻ സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെന്‍ററിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഷമീർ മരിച്ചത്. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.