Posted On
date_range Updated On
date_range 'പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോ'-കെ. സുധാകരൻ
പാലക്കാട്: സർക്കാർ ആഘോഷിച്ച കേരളീയത്തിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു.
പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയായില്ല. ബി.ജെ.പി-പിണറായി ബന്ധമാണിതിന് പിന്നിൽ. കമഴ്ന്നു കിടന്നാൽ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നിൽ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരൻ വിമർശിച്ചു.
വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.