ശക്തിവേലിന് ജാമ്യം; സര്‍ക്കാറിന്‍റെ ഒളിച്ചുകളി പുറത്തായെന്ന് ചെന്നിത്തല

തിരുവനന്തപുരം: ജിഷ്ണു കേസില്‍ പ്രതിയായ ശക്തിവേലിന് ജാമ്യം ലഭിച്ചതോടെ കേസിലെ സര്‍ക്കാരിന്‍റെ ഒളിച്ചുകളി പുറത്തായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതിട്ടാണ് കേസ് എടുത്തത്. അറസ്റ്റ് വൈകിപ്പിച്ചും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. കേസില്‍ സര്‍ക്കാര്‍ നാടകം കളി തുടരുകയാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

അറസ്റ്റ് വൈകിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്രയും ദിവസം വൈകിച്ച ശേഷം കോടതി ജാമ്യാപേക്ഷയില്‍  വിധി പറയാനിരുന്നതിന്റെ തലേദിവസമാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റ് നാടകമായിരുന്നെന്നും ഇതോടെ തെളിഞ്ഞു. ജിഷ്ണു കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് തേച്ചുമായ്ച്ച് കളയാനും പൊലീസ് തുടക്കം മുതല്‍ ശ്രമം നടത്തുകയായിരുന്നന്ന പ്രതിപക്ഷ ആരോപണവും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളിട്ടാണ് കേസെടുത്തത്. കേരളത്തിന്‍റെ മുഴുവന്‍ വികാരമായി മാറിയ കേസില്‍ നാടകം കളിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

Tags:    
News Summary - shakthivel chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.