തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിെൻറ കുടുംബത്തിന ് പരമാവധി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പി ണറായി വിജയന് കത്ത് നല്‍കി.
കഴിഞ്ഞദിവസം താന്‍ ഷഹലയുടെ വീടും സ്‌കൂളും സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിെൻറ ഹൈടെക് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരവും വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പരിതാപകരമായ അവസ്ഥയും വെളിച്ചത്തുവന്ന സംഭവം കൂടിയാണിത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൊടിയ അനാസ്ഥയുടെ ഫലമായി മകളെ നഷ്ടമായ കുടുംബത്തെ സമാശ്വസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കത്തില്‍ ഓര്‍മപ്പെടുത്തി.
സ്‌കൂളില്‍ െവച്ച് ക്രിക്കറ്റ് കളിക്കാനുപയോഗിച്ച തടിക്കഷണം തലയില്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് മരിച്ച ചുനക്കര എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്ന നവനീതിെൻറ കുടുംബത്തിനും പരമാവധി സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മറ്റൊരു കത്തും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നല്‍കി. സ്‌കൂള്‍ സമയത്തെ കുട്ടികളുടെ കായിക വിനോദങ്ങളില്‍ സുരക്ഷയും ജാഗ്രതയും ഉറപ്പുവരുത്തേണ്ട അനിവാര്യതയിലേക്കാണ് ദുരന്തം വിരല്‍ ചൂണ്ടുന്നതെന്ന് കത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.