കൊച്ചി: സുൽത്താൻ ബത്തേരിയിൽ വിദ്യാര്‍ഥിനി സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലെ ഒന്നും മൂന്നും പ്ര തികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. ബത്തേരി ഗവ. സര്‍വജന ഹൈസ്കൂള്‍ അധ്യാപകനായ സി.വി ഷജില്‍, വൈസ് പ്രിന്‍സിപ്പൽ കെ.കെ. മോഹനന്‍ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് തല്‍ക്കാലം അറസ്റ്റില്ലെന്ന് പൊലീസ് അറിയിച്ചത്. അതേസമയം, കുറ്റകൃത്യത്തിൽ ഇവരുടെ പങ്കിനെ കുറിച്ച് വിശദ പ്രസ്താവന നല്‍കാൻ പൊലീസിനോട് ആവശ്യപ്പെട്ടു.
നവംബര്‍ 20നാണ് ഷഹല ഷെറിന്‍ എന്ന വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചത്. തുടര്‍ന്നുണ്ടായ പൊതുജന പ്രതിഷേധത്തിന് പുകമറയിടാന്‍ അനാവശ്യമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നാണ് ഹരജിക്കാരുടെ വാദം. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം തെറ്റാണ്. പാമ്പു കടിച്ചതാണെന്ന് സംശയം മാത്രമാണുള്ളത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടത്താത്തതിനാല്‍ വിചാരണഘട്ടത്തില്‍ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനാവുമോയെന്ന് വാദത്തിനിടെ കോടതി വാക്കാൽ ആരാഞ്ഞു. വിദ്യാര്‍ഥിനിയുടെ പിതാവിെൻറ നിര്‍ദേശ പ്രകാരമാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കിയതെന്നും പാമ്പുകടിയാണ് മരണകാരണമെന്നതിന് നിരവധി തെളിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യ ഹരജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. മറ്റൊരു പ്രതിയായ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയിയുടെ മുന്‍കൂര്‍ ജാമ്യാ ഹരജിക്കൊപ്പമാകും ഇവ പരിഗണിക്കുക.
ഷഹലയുടെയും നവനീതിെൻറയും കുടുംബങ്ങൾക്ക് 10 ലക്ഷം വീതം
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സർക്കാർ സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്മുറിയിൽനിന്ന് പാമ്പു കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്കൂളിൽെവച്ച് ക്രിക്കറ്റ് ബാറ്റ് തെറിച്ച് തലയിൽകൊണ്ട് പരിക്കേറ്റ് മരിച്ച ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിെൻറ മകന്‍ നവനീതിെൻറ (ചുനക്കര സർക്കാർ വി.എച്ച്.എസ്.ഇയിലെ ആറാം ക്ലാസ് വിദ്യാർഥി) കുടുംബത്തിനും 10 ലക്ഷം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക നൽകുക. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് 2018-19 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഇന്‍സെൻറിവ് മുന്‍ വര്‍ഷങ്ങളിലേതുപോലെ വാര്‍ഷിക ശമ്പളത്തിെൻറ 8.33 ശതമാനം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.