ഷ​ഹ​ബാ​സ് കൊലക്കേസ്: ആ​റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​സ്.​എ​സ്.​എ​ൽ.​സി ഫ​ലം ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: താ​മ​ര​ശ്ശേ​രി ഷ​ഹ​ബാ​സ് കൊ​ല​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ ആ​റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​സ്.​എ​സ്.​എ​ൽ.​സി ഫ​ലം ത​ട​ഞ്ഞു. പ​രീ​ക്ഷ ബോ​ർ​ഡി​ന്റേ​താ​ണ് തീ​രു​മാ​നം. കേസിൽ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്.

താ​മ​ര​ശ്ശേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ​ക്ക്​ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഇ​വ​രെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ച്ച​തി​നെ​തി​രെ വലിയ വിമർശനമുയർന്നിരുന്നു. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലു​ൾ​പ്പെ​ടെ വിദ്യാർത്ഥി - യുവജന സംഘടനകൾ കടുത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ത്തിയി​രു​ന്നു.

പ്രതികളുടെ ജാമ്യാപേക്ഷ ദിവസങ്ങൾക്ക് മുമ്പ് ഹൈകോടതി തള്ളിയിരുന്നു. വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹരജി തള്ളിയത്. നിലവിൽ ഇവർ വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണ്. ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജുവനൈൽ ജസ്റ്റിസ് ബോർഡും തള്ളിയിരുന്നു.

Tags:    
News Summary - Shahbaz murder: Six people's SSLC results withheld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.