സുല്‍ത്താന്‍ ബത്തേരി: സര്‍വജന ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറ ിയില്നിന്ന് പാമ്പു കടിയേറ്റ് മരിച്ച ഷഹല ഷെറിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നല്കാന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണ കമീഷന് ചെയര്മാന് പി. സുരേഷ് പറഞ്ഞു. സംഭവം നടന്ന ക്ലാസ് മുറി സന്ദർശിച്ച അദ്ദേഹം, ബത്തേരി പു ത്തന്കുന്നിലെ വീട്ടിലെത്തി ഷഹലയുടെ മാതാപിതാക്കളിൽനിന്നും സഹപാഠികളിൽനിന്നും മ ൊഴിയെടുത്തു.
അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണ് രണ്ടു മണിക്കൂറോളം കു ട്ടിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണമെന്ന് കമീഷന് വിലയിരുത്തി. ഇത് ഗൗരവമായി കാണുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ഐ.പി.സി 304, ആര്.ഡബ്ല്യൂ 34, ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കമീഷന് ആവശ്യപ്പെട്ടു. കുടുംബത്തിന് നല്‍കേണ്ട 10 ലക്ഷം രൂപ അധ്യാപകരും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കാണുന്നപക്ഷം ഇവരില്‍നിന്നു സര്‍ക്കാറിന് പിന്നീട് ഈടാക്കാവുന്നതാണെന്നും കമീഷന് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കണമെന്നും കൂട്ടിച്ചേർത്തു.
ധനസഹായം നൽകും –മന്ത്രി
സുൽത്താൻ ബത്തേരി: സ്കൂളിൽനിന്ന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാർഥിനി ഷഹല ഷെറിെൻറ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
സ്കൂളുകളിൽ ചികിത്സ സൗകര്യം വേണമെന്ന് മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റും ക്രിക്കറ്റ്ബാറ്റ് തലയിൽ വീണും സ്കൂൾ വിദ്യാർഥികൾ മരിച്ച പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോൾ വിദ്യാലയങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കാൻ സംവിധാനമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
ക്രിക്കറ്റ്ബാറ്റ് തലയിൽ വീണ് ആറ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആലപ്പുഴ ജില്ല പൊലീസ് മേധാവിയും വിദ്യാഭ്യാസ ഉപഡയറക്ടറും നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. ജുവനൈൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇതുസംബന്ധിച്ച നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കണം. സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് ഷഹല ഷെറിൻ മരിച്ചതിെൻറ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിന് മുമ്പാണ് ആലപ്പുഴയിൽ നവനീതിെൻറ മരണമുണ്ടായത്. രണ്ടു സംഭവങ്ങളും സ്കൂളുകളിൽ അടിയന്തര വൈദ്യസഹായം ഉറപ്പാക്കണമെന്ന ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
‘ക്ലാസ് മുറികളില്‍ ചെരിപ്പ് വിലക്ക് പിന്‍വലിക്കണം’
കൽപറ്റ: വിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ കുട്ടികള്‍ ചെരിപ്പിടാന്‍ പാടില്ല എന്ന നിര്‍ദേശം നിലവിലുണ്ടെങ്കില്‍ അവ പിന്‍വലിക്കണമെന്ന് ബാലാവകാശ കമീഷന് നിര്‍ദേശം നല്കി. ബത്തേരി സര്‍വജന ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.