ഇമാമിനെതിരെ ബലാൽസംഗക്കുറ്റം; മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി വിശദീകരണം തേടി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മ ുൻ ഇമാമുമായ ഷഫീഖ് അൽ ഖാസിമിക്കെതിരെ പൊലീസ് ബലാൽസംഗക്കുറ്റം ചുമത്തി. ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കു ട്ടി മൊഴി നൽകിയ സാഹചര്യത്തിലാണ് കുറ്റം ചുമത്തിയത്.

അതേസമയം, ഷഫീഖ് അൽ ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം തേടി. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇമാം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. പരാതി നൽകിയ പള്ളി പ്രസിഡന്‍റ് സി.പി.എം പ്രവർത്തകനാണ്. എസ്.ഡി.പി.ഐ വേദിയിൽ പ്രസംഗിച്ചതിന് തന്നോട് സി.പി.എമ്മിന് വൈരാഗ്യമുണ്ട്. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. ബലമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴിയിൽ വിശദീകരിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.

Tags:    
News Summary - Shafeeq AL Qasimi highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.