തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ ഇ മാം ഷെഫീഖ് അൽ ഖാസിമി പിടിയിൽ. തമിഴ്നാട്ടിൽ മധുരയിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ തിരുവനന്തപുരം ക്രൈം ഡിറ് റാച്ച്മെൻറ് ഡിവൈ.എസ്.പി ഡി. അശോകെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച് ച ഫാസിൽ എന്നയാളെയും പിടികൂടി. വ്യാഴാഴ്ച രാത്രിേയാടെ ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു.
കഴിഞ്ഞ ഫെബ്ര ുവരി 12 നാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഷെഫീഖിനെതിരെ വിതുര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇയാൾ ഒളിവിൽ പോയതിനെതുടർന്ന് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷെഫീഖിനെ രക്ഷപ്പെടാൻ സഹായിച്ചതിന് സഹോദരങ്ങളായ അൽ അമീൻ, നൗഷാദ് എന്നിവരെയും ബന്ധുവായ കബീറിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇമാമിനെ സാമ്പത്തികമായി സഹായിച്ചതുൾപ്പെടെ കുറ്റം ചുമത്തി ഏഴു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം അറസ്റ്റിലായ സഹോദരെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖ് മധുരയിലേക്ക് കടന്ന വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഡിവൈ.എസ്.പി ഡി. അശോകെൻറ നേതൃത്വത്തിൽ ഷാഡോ പൊലീസിെൻറ സഹായത്തോടെ മധുരയിൽ പരിശോധന നടത്തി. തിരിച്ചറിയാത്ത നിലയിൽ ഇയാൾ വേഷവിധാനത്തിൽ മാറ്റം വരുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്ന പ്രതിക്കെതിരെ ആദ്യം പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെങ്കിലും പിന്നീട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റവും ചുമത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെയും പിതാവിെൻറയും പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും മുൻ ഇമാമിനെതിരെയുണ്ട്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.