Posted On
date_range Updated On
date_range പീഡനം: ഷെഫീഖ് അൽ ഖാസിമിക്ക് ജാമ്യം
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഷെഫീഖ് അൽ ഖാസിമിക്ക് ഹൈകോടതി ജാമ്യം അന ുവദിച്ചു. വിതുര പൊലീസ് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മാര്‍ച്ച് ഏഴിന് മധുരയില്‍ വെച്ച് അറസ്റ്റിലായശേഷം ഷെഫീഖ് അൽ ഖാസിമി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
രണ്ട് ആൾജാമ്യം ഉൾപ്പെടെ നിശ്ചിത തുകക്കുള്ള ബോണ്ട് കെട്ടിവെക്കണമെന്നതടക്കം വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പ്രതി പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.