ഷാഫി പറമ്പിൽ, ഷാബു പ്രസാദ്

'എല്ലാ പൊളിറ്റിക്കൽ ഡിഫറൻസും മാറ്റി വെച്ചുകൊണ്ട് പറയാം, എനിക്ക് ഷാഫിയെ വലിയ ഇഷ്ടമാണ്, ഒരു പരിചയസമ്പന്നനായ രാഷ്ട്രീയക്കാരന് വേണ്ട എല്ലാ ശരീരഭാഷയുമുള്ളയാൾ'; ഷാബു പ്രസാദ്

കോഴിക്കോട്: ഒരു പരിചയസമ്പന്നനായ രാഷ്ട്രീയക്കാരന് വേണ്ട എല്ലാ ശരീരഭാഷയുമുള്ള കോൺഗ്രസിനകത്തെ അപൂർവം നേതാക്കളിൽ ഒരാളാണ് ഷാഫി പറമ്പിലെന്നും പ്രായത്തിൽ കവിഞ്ഞ രാഷ്ട്രീയ കാഴ്ചപാടുള്ള ഷാഫിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും സംഘ്പരിവാർ സഹയാത്രികൻ ഷാബു പ്രസാദ്. എതിർ ചേരിയിൽ വളർന്നുവരുന്ന മിടുക്കനായ രാഷ്ട്രീയക്കാരൻ എന്ന നിലയിലാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ഷാഫിയെ ലക്ഷ്യംവെക്കുന്നതെന്നും ഷാബു ചാനൽ ചർച്ചയിൽ പറഞ്ഞു.

ഡി.വൈ.എഫ്.ഐ ഷാഫി പറമ്പിലിനെ ലക്ഷ്യം വെച്ച് നീങ്ങിയെങ്കിലും സ്കോർ ചെയ്തത് ഷാഫിയാണ്. തനിക്ക് നേരെ വരുന്ന ആക്രമണങ്ങളെ തനിക്ക് അനുകൂലമാക്കി മാറ്റാനുള്ള ഷാഫിയുടെ രാഷ്ടീയ മെയ്‍വഴക്കമാണ് നമ്മൾ കണ്ടെതെന്നും ഷാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് മറുപടി പറയാൻ ഷാഫി മാത്രമല്ല, കോൺഗ്രസിലെ എല്ലാ മുതിർന്ന നേതാക്കളും ബാധ്യസ്തരാണ്. രാമ ലക്ഷ്ണന്മാരെ പോലെ നടന്നവരായത് കൊണ്ട് രാഹുലിന്റെ കാര്യത്തിൽ ഷാഫിക്ക് കുറച്ച് കൂടുതൽ ഉത്തരവാദിത്തം ഉണ്ടെന്ന് കരുതാമെല്ലാതെ മുഴുവൻ ഉത്തരവാദിത്തവും ഷാഫിയിലെത്തുന്നത് വേറെ കളിയാണെന്നും ഷാബു പറഞ്ഞു.

പേപ്പട്ടികൾ പോലും കാണിക്കാത്ത രൂപത്തിലുള്ള ആക്രോഷങ്ങളാണ് ഇന്നലെ വകടരയിൽ ഷാഫിക്കെതിരെ ഉണ്ടായതെന്നും മ്ലേഛമായ വാക്കുകളാണ് ഡി.വൈ.എഫ്.ഐ ക്വട്ടേഷൻ സംഘം ഉപയോഗിച്ചതെന്നും കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി കുറ്റപ്പെടുത്തി.

ഷാഫി പറമ്പിലിനെ ഇവർക്കൊന്നും അറിയാത്തത് കൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ എന്നല്ല പിണറായി വിജയനോ സാക്ഷാൽ പൊന്നു തമ്പുരാൻ ഇറങ്ങിവന്നാൽ പോലും ഷാഫിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും റിജിൽ പറഞ്ഞു.

അതേസമയം, ഷാഫിക്കെതിരെ ഉയർന്ന സ്വഭാവിക പ്രതിഷേധം മാത്രമാണെന്നും ഷാഫിയാണ് തെരുവ് ഗുണ്ടയെ പോലെ സമരക്കാരോട് പെരുമാറിയതെന്നും ഡി.വൈ.എഫ്.ഐ നേതാവ് എ.കെ.ഷാനിബ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഷാഫിയും പ്രതിപക്ഷ നേതാവുമെല്ലാം പ്രതികരിക്കുന്നത് അസ്വാഭാവികമായിട്ടാണെന്നും ഷാനിബ് പറഞ്ഞു.



Tags:    
News Summary - Shabu Prasad about Shafi Parambil MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.