എസ്.എഫ്.ഐ വിദ്യാഭ്യാസ സമരം: എ.എ. റഹീമും എം. സ്വരാജും കുറ്റക്കാർ; ശിക്ഷ ഉച്ചക്ക്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയും മുൻ എം.എൽ.എ എം. സ്വരാജും കുറ്റക്കാർ. ശിക്ഷ ഉച്ചക്ക് വിധിക്കും.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

2010ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്.എഫ്.ഐ നടത്തിയ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. അക്രമ സംഭവത്തിൽ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. 

Tags:    
News Summary - SFI Strike: A.A. Rahim and M. Swaraj is also guilty; Punishment is at noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.