പൊലീസിനെ ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് അറസ്​റ്റില്‍

തിരൂര്‍: പൂങ്ങോട്ടുകുളം അങ്ങാടിയില്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ ില്‍ എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്​ അറസ്​റ്റില്‍. കൈനിക്കര പൊയ്‌ലിശ്ശേരി സ്വദേശി എളയോടത്ത് വീട്ടില്‍ അഫ്‌സലിനെയാ ണ് (23) തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷ് എന്നിവരുള്‍പ്പെടുന്ന സംഘം ബുധനാഴ്ച പിടികൂടിയത്.

2018 ആഗസ്​റ്റ്​ 15ന് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഫ്‌സല്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.

12-10-2018ന് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കിലെ തെരഞ്ഞെടുപ്പ്​ ഫലവുമായി ബന്ധപ്പെട്ട് വിജയാഹ്ലാദം പ്രകടനം നടത്തിയ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ പൊലീസി​​െൻറ കൃത്യനിര്‍വഹണം തടയകുയും ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഫ്‌സല്‍.

മറ്റു രണ്ട് കേസുകളില്‍ കൂടി പ്രതിയായ അഫ്‌സല്‍ ചില കേസുകളില്‍ മഞ്ചേരി കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

Tags:    
News Summary - SFI Malappuram District President Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.