Posted On
date_range Updated On
date_range ആലുവയിലും പിഞ്ചുകുട്ടികൾ പീഡനത്തിനിരയായി
ആലുവ: ബിനാനിപുരത്ത് മൂന്നും ഏഴു വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ ഉണ്ണി തോമസിനെ(52) ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ പെണ്‍കുട്ടികളുടെ വീടുകളുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇത് മുതലെടുത്താണ് ഇയാള്‍ അവരെ പീഡനത്തിന് ഇരയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ പീഡന കേസാണ് ആലുവയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.