Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ജോബ് മാത്യുവിെൻറ ജാമ്യാപേക്ഷ മാറ്റി
പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഒാർത്തഡോക്സ് വൈദികൻ ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റി. ജാമ്യാപേക്ഷ തിങ്കളാഴ്ചയിലേക്കാണ് മാറ്റിയത്. കേസിൽ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓർത്തഡോക്സ് വൈദികർക്കെതിരായ ബലാത്സംഗക്കേസിൽ പ്രതികളായ മറ്റ് വൈദികർ ഉടൻ കീഴടങ്ങണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. വൈദികരെ ഒളിവിൽ താമസിപ്പിക്കുന്നവർക്കെതിരെയും കേസ് എടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.