Posted On
date_range Updated On
date_range മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍
കൊടകര (തൃശൂർ): ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കൊടകര വല്ലപ്പാടിയിലെ സ്ഥാപന നടത്തിപ്പുകാരന്‍ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സിന്‍ഡെക്‌സ് സെബാസ്റ്റ്യനെയാണ് (47) കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് വലതുകൈയുടെ തരിപ്പിന് ചികിത്സക്കെത്തിയ യുവതിയെ ചികിത്സ എന്ന വ്യാജേന നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് പരാതി.
യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ഇ.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.