സുരേഷ്
Posted On
date_range Updated On
date_range ബസിൽ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
ചിങ്ങവനം: ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി സ്വദേശി എ.കെ. സുരേഷിനെയാണ് (44) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.