മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്.

ബാവലി മഖാം സന്ദർശിക്കാനെത്തിയ പെരിന്തൽമണ്ണയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസും​ മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർ.സി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ടൂറിസ്റ്റ് ബസിന്റെ കാബിനിൽ കുടങ്ങിയ ഡ്രൈവറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും പുറത്തെടുക്കാനായിട്ടില്ല. അഗ്നിശമനസേനയും പൊലീസും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Tags:    
News Summary - Several injured in Karnataka RTC bus and tourist bus collision in Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.