കൊക്കയാർ: കൊക്കയാറിൽ മണ്ണിനടിയിലായത് ഏഴു വീടുകൾ. കല്ലേപ്പാലം -പൂവഞ്ചി നാരകംപുഴ റോഡിെൻറ മുകളിലെ മൂന്നുവീടും താഴത്തെ നാലുവീടും ആണ് ഒലിച്ചുപോയത്. കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂളിലെ സൂപ്രണ്ട് ഉമ്മൻ മാത്യു, ബന്ധു സി.െജ. ജോസഫ്, പുതുപ്പറമ്പിൽ കുഞ്ഞുമോൻ എന്നിവരുടെ വീടുകളായിരുന്നു മുകളിൽ. ചിറയിൽ ഷാജി, കല്ലുപുരക്കൽ നസീർ, ടി.എൻ. ശശിധരൻ എന്നിവരുടെ വീട് താഴെയും. ഉമ്മൻ മാത്യുവിെൻറ രണ്ടാമത്തെ വീടും ഒലിച്ചുപോയി.
മുകളിൽനിന്ന് സെക്കൻഡുകൾ വ്യത്യാസത്തിൽ രണ്ടുതവണ ഉരുൾപൊട്ടി ഒന്നരകിലോമീറ്റർ ദൂരത്തോളം താഴേക്ക് ഒഴുകി കൊക്കയാറിൽ പതിക്കുകയായിരുന്നു. ശശിധരെൻറ തറവാടുവീടാണ് തകർന്നത്. മകെൻറ പുതിയ വീട് തൊട്ടടുത്ത് പണിതുകൊണ്ടിരിക്കുകയാണ്. ഈ വീടിനു ചുറ്റും മരങ്ങളും കല്ലും ചളിയും നിറഞ്ഞുകിടക്കുകയാണെങ്കിലും നാശനഷ്ടങ്ങളില്ല. ഷാജിയുടെ വീടാണ് ആറിനോടു ചേർന്നുണ്ടായിരുന്നത്. ഒരു വീട്ടിലെ അഞ്ചുപേരും മറ്റു രണ്ടു വീടുകളിൽനിന്ന് ഓരോരുത്തരുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.