വെള്ളാപ്പള്ളിക്ക് ഹൈകോടതിയിൽ തിരിച്ചടി: എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ നേരിടണം

കൊ​ച്ചി: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ്ര​തി​യാ​യ കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഫ​ണ്ട് തി​രി​മ​റി​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. നി​ല​വി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്ര​യും വേ​ഗം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്​​മാ​ൻ നി​ർ​ദേ​ശി​ച്ചു.

കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ കൊ​ല്ലം സി.​ജെ.​എം കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി​യു​ടെ തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി​രു​ന്നി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്ത് പ​രാ​തി​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി സു​രേ​ന്ദ്ര ബാ​ബു​വാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ തീ​ർ​പ്പു​ണ്ടാ​കു​ന്ന​തി​നു​മു​മ്പ്​ ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ചി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി.

1997-98ൽ ​കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്​ 67,24,669 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. ഇ​തി​ൽ ബാ​ക്കി വ​ന്ന തു​ക കോ​ള​ജി​ന് സു​വ​ർ​ണ ജൂ​ബി​ലി ലൈ​ബ്ര​റി കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ വി​നി​യോ​ഗി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, തു​ക തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

കേ​സി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട്​​ ഫ​യ​ൽ ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന റി​ട്ട. ഡി​വൈ.​എ​സ്.​പി ബി.​രാ​ധാ​കൃ​ഷ്ണ പി​ള്ള​യാ​ണ് തു​ട​ര​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യം ആ​ദ്യം ഉ​ന്ന​യി​ച്ച​ത്. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഖി​ലേ​ന്ത്യ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ന് 20 ല​ക്ഷം രൂ​പ​യു​ടെ ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്ന് ‘യോ​ഗ​നാ​ദ’​ത്തി​ൽ എ​ക്സി​ബി​ഷ​ന്‍റെ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്ന പ്ര​ഫ. ജി.​സ​ത്യ​ൻ എ​ഴു​തി​യ ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു തു​ട​ര​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സ​ത്യ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു തു​ട​ര​ന്വേ​ഷ​ണ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി തേ​ടി​യ​ത് സി.​ജെ.​എം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​കോ​ട​തി വി​ധി തി​രി​ച്ച​ടി​യ​ല്ല

ആ​ല​പ്പു​ഴ: എ​സ്.​എ​ൻ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​കോ​ട​തി വി​ധി തി​രി​ച്ച​ടി​യ​ല്ലെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തി​രി​ച്ച​ടി ഉ​ണ്ടാ​യി എ​ന്നൊ​ക്കെ വേ​ണ​മെ​ങ്കി​ൽ വ്യാ​ഖ്യാ​നി​ക്കാം. സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ച് മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും. താ​ൻ കു​റ്റ​ക്കാ​ര​നാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ആ​ഗ്ര​ഹി​ച്ചി​രു​ന്നുവെന്ന് വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത് സം​ശ​യ​ക​ര​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. പ്ര​തി​യെ കു​റ്റ​മു​ക്ത​നാ​ക്കാ​നു​ള്ള ക​രു​തി​ക്കൂ​ട്ടി​യു​ള്ള ശ്ര​മം ഉ​ണ്ടെ​ന്ന ഹ​ര​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്നും കേ​സി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​തി​ന് ബ​ലം ന​ൽ​കു​ന്നു​ണ്ടെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് കൈ​മാ​റി​യ ചെ​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും കി​ട്ടി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​വും കോ​ട​തി ത​ള്ളി.

Tags:    
News Summary - Set back for vellappally natesan from high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.