Posted On
date_range Updated On
date_range റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം
കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽനിന്നു പിന്മാറിയതിന് കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും ഭർത്താവ് അസറുദ്ദീനും മുൻകൂർ ജാമ്യം. പ്രതി ഹാരീസിന്‍റെ ജ്യേഷ്ഠനായ അസറുദ്ദീന്‍റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്.
കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
വഞ്ചനാകുറ്റത്തിന് സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗൺസിൽ ആവശ്യപ്പെട്ടു. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.