???????????-?????????? ??????? ????????? ???????????????? ?????? ????????

തില്ലങ്കേരിയില്‍ ആധുനിക ശ്​മശാന നിർമാണം പൂര്‍ത്തിയാവുന്നു

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ധു​നി​ക ശ്​​മ​ശാ​നം നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​ന്നു. കെ​ട്ടി​ട നി​ര്‍മാ​ണ പ്ര​വൃ​ത്തി  പൂ​ര്‍ത്തി​യാ​യി. ഫ​ര്‍ണ​സ് ചി​മി​നി, ജ​ന​റേ​റ്റ​ര്‍ എ​ന്നി​വ കൂ​ടി സ്ഥാ​പി​ച്ചാ​ല്‍ ശ്​​മ​ശാ​നം നാ​ടി​ന് സ​മ​ര്‍പ്പി​ക്കും. ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​​െൻറ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​​െൻറ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​െൻറ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ്  നി​ര്‍മി​ക്കു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 30 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കെ​ട്ടി​ട​വും ചു​റ്റു​മ​തി​ലു​മാ​ണ് നി​ര്‍മി​ച്ച​ത്. വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് ഒ​രേ​ക്ക​ര്‍ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ശ്​​മ​ശാ​നം നി​ര്‍മി​ക്കാ​നാ​യി വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​നം മൂ​ലം നി​ര്‍മാ​ണം ത​ട​സ്സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ​തോ​ടെ എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍നി​ന്നും മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ​യു​ടെ ആ​ധു​നി​ക ഗ്യാ​സ് ഫ​ര്‍ണ​സ്, ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

Tags:    
News Summary - semetary construction in progress -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.