തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമീഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ.കെ. ദിനേശന്‍ അധ്യക്ഷനായ കമീഷനില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ്, പ്രഫ. ആര്‍.വി.ജി. മേനോന്‍ എന്നിവര്‍ അംഗങ്ങളാണ്. നാലു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ജിഷ്ണു പ്രണോയിയുടെ മരണത്തെതുടര്‍ന്നാണ് സ്വാശ്രയ കോളജുകളിലേതുള്‍പ്പെടെ പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വാശ്രയ എന്‍ജിനീയറിങ്/ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ സംവിധാനം, കോളജുകളിലെ അടിസ്ഥാന സൗകര്യം, വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അധ്യാപകരുടെ യോഗ്യത, സേവന വേതന വ്യവസ്ഥകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കമീഷന്‍െറ പഠന പരിധിയില്‍ വരും.
സ്വാശ്രയ കോളജുകളില്‍ ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എം.ജി സര്‍വകലാശാല വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ കണ്‍വീനറും കാലിക്കറ്റ് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി. നായര്‍, സാങ്കേതിക സര്‍വകലാശാല വി.സി ഡോ. കുഞ്ചെറിയ ഐസക് എന്നിവര്‍ അംഗങ്ങളുമായ സമിതിയെ കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വി.സിമാരുടെ യോഗത്തില്‍ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.