ബാറുടമകളുമായി ഇടപാട്: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടില്‍ മിന്നൽ പരിശോധന, ഫോൺ പിടിച്ചെടുത്തു

തിരുവനന്തപുരം: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അശോക് കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ബാറുടമകളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറുമായുള്ള അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്.

ചട്ടവിരുദ്ധമായി രാത്രി 11 മണിക്ക് ശേഷം ചില ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വഴിവിട്ട സഹായം ലഭിച്ചിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുടമകളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. അശോക് കുമാറിനോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വിശദീകരണം കേട്ടതിനുശേഷമായിരിക്കും തുടര്‍നടപടികൾ സ്വീകരിക്കുക.

Tags:    
News Summary - search conducted at Deputy Excise Commissioner's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.