കോട്ടാങ്ങലിൽ വീണ്ടും എസ്.ഡി.പി.ഐ പിന്തുണ; എൽ.ഡി.എഫ് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റും വൈ​സ് പ്ര​സി​ഡ​ൻ​റും രാ​ജി​വെ​ച്ചു. എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യി​ൽ വി​ജ​യി​ച്ച​തി​നാ​ലാ​ണ് രാ​ജി. ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും അ​ഞ്ച് വീ​ത​വും യു.​ഡി.​എ​ഫി​ന് ര​ണ്ടും എ​സ്.​ഡി.​പി.​ഐ​ക്ക് ഒ​ന്നു​മാ​ണ് ക​ക്ഷി​നി​ല.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ന​ട​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ലെ ബി​നു ജോ​സ​ഫ് പ്ര​സി​ഡ​ൻ​റാ​യും വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​മീ​ല ബീ​വി വൈ​സ് പ്ര​സി​ഡ​ൻ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​സ്.​ഡി.​പി.​ഐ​യി​ലെ ജ​സീ​ല സി​റാ​ജ് എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ച്ചു. യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു.

എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​യി​ൽ ഭ​ര​ണം വേ​ണ്ടെ​ന്ന എ​ൽ.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​സി​ഡ​ൻ​റും വൈ​സ് പ്ര​സി​ഡ​ൻ​റും രാ​ജി​വെ​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30ന് ​ന​ട​ന്ന പ്ര​സി​ഡ​ൻ​റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​നു ജോ​സ​ഫും ജ​മീ​ല ബീ​വി​യും തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന്നും എ​സ്.​ഡി.​പി.​ഐ എ​ൽ.​ഡി.​എ​ഫി​നാ​ണ് വോ​ട്ടു​ചെ​യ്ത​ത്. ഇ​തോ​ടെ കോ​ട്ടാ​ങ്ങ​ലി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്ക്​ വ​ഴി​യൊ​രു​ങ്ങു​ക​യാ​ണ്.

Tags:    
News Summary - SDPI supports in Kotangal again; LDF president and vice president resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.