Posted On
date_range Updated On
date_range പ്രകാശിതമായ ആ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ല -അബ്ദുല്‍ മജീദ് ഫൈസി
കോഴിക്കോട്: അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി അധ്യക്ഷനുമായ വി.വി. പ്രകാശിനെ അനുസ്മരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ പി. അബ്ദുല്‍ മജീദ് ഫൈസി. എളിമ നിറഞ്ഞ പ്രകൃതമാണ് പ്രകാശിന്‍റേതെന്നും പ്രകാശിതമായ ആ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ലെന്നും അബ്ദുല്‍ മജീദ് ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വി.വി പ്രകാശിന് ആദരാജ്ഞലികള്‍
ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വേര്‍പാടാണ് പ്രകാശിന്‍റേത്. എപ്പോഴും പുഞ്ചിരിയോടെ മാത്രം അഭിമുഖീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. എളിമ നിറഞ്ഞ പ്രകൃതം. പ്രകാശിതമായ ആ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ല. അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ വേദനയില്‍ പങ്ക് ചേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.