Posted On
date_range Updated On
date_range എസ്.ഡി.പി.ഐ - മുസ്ലിം ലീഗ് സംഘർഷം; രണ്ട് പേർക്ക് പരിക്ക്
അഞ്ചരക്കണ്ടി: ചെറിയ വളപ്പിൽ എസ്.ഡി.പി.ഐ - മുസ്ലിം ലീഗ് സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വേങ്ങാട് പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ മുഹമ്മദ് സാദിഖ് (32), എസ്.ഡി.പി.ഐ പ്രവർത്തകൻ ഫൈസൽ (33) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചെറിയ വളപ്പ് മസ്ജിദിൽനിന്ന് നമസ്കാരം കഴിഞ്ഞ ശേഷമാണ് ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്. വാട്സ്ആപ്പിൽ രാഷ്ട്രീയപരമായ പോസ്റ്റിട്ട വിഷയത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എസ്.ഡി.പി.ഐ പ്രവർത്തകർ സാദിഖിനെ വിളിച്ചു കൊണ്ടുപോയി മർദിച്ചെന്നാണ് മുസ്‍ലിം ലീഗ് നേതൃത്വം പറയുന്നത്. തലക്ക് പരിക്കേറ്റ സാദിഖിനെയും ഫൈസലിനെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.