എ.കെ.ജി സെന്ററിനെതിരായ ആക്രമണം അപലപനീയം -എസ്.ഡി.പി.ഐ

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം നാശോന്മുഖമായ സായുധ ആക്രമണങ്ങൾ കേരളത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഹീനമായ നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപകടകരമാണ്. എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമത്തിൽ സമഗ്രവും സത്വരവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. 2017 ൽ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് തുടരന്വേഷണം ഉണ്ടായിട്ടില്ല. അതുപോലെയാവരുത് ഈ അന്വേഷണവും -അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ രാഷ്ട്രീയ ചർച്ച വഴിമാറുന്നതിനായി നടത്തിയ ബോധപൂർവ്വമായ ശ്രമമാണോയെന്നതു കൂടി അന്വേഷിക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.

Tags:    
News Summary - SDPI about AKG Centre Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.