യുവതിയെ കയറിപ്പിടിച്ച തിരക്കഥാകൃത്തിന്​ മൂന്നര​ വർഷം തടവ്​ 

കൊച്ചി: ഫ്ലാറ്റിൽ യുവതിയെ കയറിപ്പിടിച്ച കേസിലെ പ്രതിയായ തിരക്കഥാകൃത്തിന് മൂന്നര വർഷം തടവ്. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമയുടെ തിരക്കഥാകൃത്ത് മലപ്പുറം ഏറനാട് ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് (31) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നര വർഷം തടവും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് രണ്ടുവർഷം അനുഭവിച്ചാൽ മതിയെന്നാണ് നിർദേശം. 

2014 ഫെബ്രുവരി 28ന് രാവിലെയാണ് പ്രതി മരടിലെ ഒരു ഫ്ലാറ്റിൽവെച്ച് സമീപ ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയെ കയറിപ്പിടിച്ചത്. പ്രായമായ മാതാപിതാക്കളാണ് തനിക്കുള്ളതെന്നും അവരുടെ ഏക ആശ്രയം താൻ മാത്രമാണെന്നും പ്രതി കോടതിയെ അറിയിച്ചു. പ്രതി നേരത്തേ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ മൂന്നുവർഷമായി കുറച്ചത്. വിവിധ വകുപ്പുകളിലായി വിധിച്ച പിഴസംഖ്യ അടച്ചില്ലെങ്കിൽ ആറുമാസംകൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. സന്ധ്യ റാണി ഹാജരായി. 

Tags:    
News Summary - script writer attacked lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.