Posted On
date_range Updated On
date_range ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് നടുറോഡിൽ തടഞ്ഞിട്ട് സ്കൂട്ടർ യാത്രക്കാരി
പാലക്കാട്: അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത് തന്നെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് നടുറോഡിൽ തടഞ്ഞിട്ട് യുവതി. സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധമറിയിച്ചത്.
സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. പാലക്കാട്-ഗുരുവായൂർ റൂട്ടിലെ രാജപ്രഭ ബസിനെതിരെയായിരുന്നു പ്രതിഷേധം. ഒന്നര കിലോമീറ്റർ പിന്തുടർന്നാണ് യുവതി ബസ് തടഞ്ഞത്. സ്കൂട്ടർ നിർത്തിയിട്ട് ബസിന് മുന്നിൽ നിന്ന യുവതി ഡ്രൈവറെ ശക്തമായി താക്കീത് ചെയ്തു.
തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ബസ് തടഞ്ഞ് സംസാരിക്കുമ്പോൾ ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നെന്നും യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.