കൊച്ചി: വിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപൺ ആൻഡ് ലൈഫ് ലോ ങ് എജുക്കേഷനിൽ (സ്കോൾ േകരള -പഴയ സ്റ്റേറ്റ് ഒാപൺ സ്കൂൾ) സി.പി.എം പ്രവർത്തകരു ടെയും ബന്ധുക്കളുടെയും കൂട്ട നിയമനത്തിന് വഴിയൊരുങ്ങുന്നു. ഇതിന് മുന്നോടിയായി 7 8 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. നിലവിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്ത ിക്കുന്ന പാർട്ടിക്കാരെയും ബന്ധുക്കളെയും പുതിയ തസ്തികകളിൽ സ്ഥിരപ്പെടുത്താനാണ് നീക്കം.
ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സഹോദരി, എസ്.എഫ്.െഎ മുൻ ജില്ല സെക്രട്ടറി, പാർട്ടി പത്രത്തിലെ ജീവനക്കാരുടെ ഭാര്യമാർ, തിരുവനന്തപുരം കോർപറേഷനിലെ പാർട്ടി കൗൺസിലറുടെ ഭാര്യ, കൗൺസിലറുടെ സഹോദരി, സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മകൻ, ചാല ഏരിയ കമ്മിറ്റി അംഗത്തിെൻറ ഭാര്യ, തൃശൂരിൽനിന്നുള്ള പാർട്ടി അംഗം, തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ച് സെക്രട്ടറി, 15ഒാളം പാർട്ടി അംഗങ്ങൾ എന്നിവരെയാണ് പുതുതായി സൃഷ്ടിച്ച തസ്തികകളിൽ സ്ഥിരപ്പെടുത്താനിരിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ഒന്നൊന്നായി പി.എസ്.സിക്ക് വിടുേമ്പാഴാണ് പാർട്ടിഅംഗങ്ങളെ കുടിയിരുത്താൻ സ്കോൾ കേരളയിൽ തസ്തിക സൃഷ്ടിച്ചുള്ള നീക്കം. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമിച്ച 55പേരെയാണ് ആദ്യഘട്ടം സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്. ഇവരെ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കരാർ അവസാനിച്ചതിനെ തുടർന്ന് പിരിച്ചുവിടുകയും മുൻപരിചയമുള്ളവരിൽനിന്ന് നിയമനത്തിനായി വീണ്ടും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിരിച്ചുവിടപ്പെട്ടവർ മാസങ്ങളോളം സമരം നടത്തി. സർക്കാർ മാറിവന്നതോടെ ഇവർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിയമിക്കപ്പെട്ട 27 പേരെ ദിവസവേതനത്തിലുമാക്കി. കരാർ അടിസ്ഥാനത്തിലുള്ള 55പേരെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്.
ഇതിൽ എസ്.എഫ്.െഎ മുൻ ജില്ല സെക്രട്ടറിക്ക് കണ്ടുവെച്ച തസ്തികയിൽ ഉൾപ്പെടെ പലതിലും ഉയർന്ന ശമ്പളമാണ് നിശ്ചയിച്ചിരിക്കുന്നത്. പുതുതായി സൃഷ്ടിച്ച 78 തസ്തികകളിൽ അഞ്ചെണ്ണത്തിലേക്ക് ഡെപ്യൂേട്ടഷൻ നിയമനമാണ്. തസ്തികകളുടെ നിയമനരീതിയും യോഗ്യതകളും സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കുമെന്നാണ് തസ്തിക സൃഷ്ടിച്ചുള്ള ഉത്തരവിൽ പറയുന്നത്. വൈകാതെ മന്ത്രിസഭയിൽ കൊണ്ടുവന്ന് സ്ഥിരപ്പെടുത്തൽ തീരുമാനമെടുക്കാനാണ് നീക്കം.
പഴയ ഒാപൺ സ്കൂൾ ‘സ്കോൾ കേരള’യായതിന് പിന്നാലെയാണ് തസ്തിക സൃഷ്ടിച്ച് പാർട്ടിനിയമനത്തിന് നീക്കം തുടങ്ങുന്നത്. പ്ലസ് വൺ കോഴ്സുകൾക്ക് പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സമാന്തര പഠന സൗകര്യമൊരുക്കുന്ന സ്ഥാപനമാണ് സ്കോൾ കേരള. ഇതിന് പുറമെ ഡിേപ്ലാമ കോഴ്സുകളും നടത്തുന്നു. 13 ജില്ല ഒാഫിസുകളും ഒരു റീജനൽ ഒാഫിസും തിരുവനന്തപുരം പൂജപ്പുരയിൽ ആസ്ഥാന ഒാഫിസും സ്കോൾ കേരളക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.