Posted On
date_range Updated On
date_range ലക്ഷദ്വീപിൽ സ്കൂളുകൾ വീണ്ടും തുറന്നു
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളോളം അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകളിൽ ക്ലാസ് പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ആറ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പഠനം തുടങ്ങിയത്.
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിെൻറ നിർദേശപ്രകാരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷെൻറ ഉത്തരവനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം.
ആറ്, എട്ട് ക്ലാസുകാർക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ഏഴാംക്ലാസിന് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.