സുഹൃത്തിന്‍റെ വീട്ടിലെത്തിയ പ്ലസ്ടു വിദ്യാർഥി പുഴയിൽ വീണ് മരിച്ചു

കൊല്ലം: കൊല്ലം അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. കോട്ടയം ഗവ. കോളജ് അസി പ്രഫസറും അഞ്ചൽ പുത്തയം കരുകോൺ വില്ലികുളത്ത് വീട്ടിൽ എസ്. അസ്ഹറിന്റെ മകനുമായ മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. ആയൂർ ജവഹർ എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയായ നിഹാൽ എസ്.ഐ.ഒ പ്രവർത്തകനാണ്.

സുഹൃത്തിന്‍റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമാഅത്തെ ഇസ്‍ലാമി കണ്ണങ്കോടു ഹൽഖ നാസിമാണ് പിതാവ് അസ്ഹർ. മാതാവ്: സുൽഫത്ത്. സഹോദരങ്ങൾ: നൗറിൻ, നൂഹ മറിയം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുത്തയം മുസ്‌ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - school student drown in River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.