സ്​കൂൾ തുറപ്പ്​: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും; വ്യാഴാഴ്​ച ഉന്നതതല യോഗം -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്​കൂൾ തുറക്കു​േമ്പാൾ കുട്ടികൾക്ക്​ പൂർണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ^ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തിൽ വ്യാഴാഴ്​ച ഉന്നതതല യോഗം ചേർന്ന്​ സ്​കൂൾ തുറപ്പിന്​ കരട്​ തയാറാക്കും. ഇത്​ മറ്റ്​​ വകുപ്പുകളു​മായി ചർച്ച ചെയ്യും.

സംസ്​ഥാന തലത്തിലും ജില്ല തലത്തിലും പി.ടി.എകൾ, മറ്റ്​ ബന്ധപ്പെട്ട സംഘടനകൾ എന്നിവയുമായി ചർച്ച നടത്തി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധം ക്രമീകരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിക്കുക. നവംബർ 15 മുതൽ മറ്റ്​ ക്ലാസുകൾ ആരംഭിക്കും.

മറ്റ്​ നിർദേശങ്ങൾ:

  • യാത്രയിൽ കുട്ടികളുടെ സുരക്ഷക്ക്​ പദ്ധതി തയാറാക്കാൻ പൊലീസിന്​ നിർദേശം നൽകി.
  • വിദ്യാലയങ്ങൾക്ക് സമീപം അശാസ്ത്രീയ പാർക്കിങ് ഒഴിവാക്കും
  • വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കില്ല
  • നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് സ്​റ്റേഷൻ തലത്തിൽ സംവിധാനം. സ്കൂളുകളുമായി ബന്ധപ്പെട്ട് സ്​റ്റേഷൻ ഹൗസ് ഓഫിസർമാർ ഇക്കാര്യം ഉറപ്പാക്കും.
  • സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർ, ആയമാർ എന്നിവർക്ക് പൊലീസ്​ പ്രത്യേകം പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം.

Tags:    
News Summary - School reopening: Safety of children will be ensured: Kerala CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT