തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ വ്യാജ പ്രവേശനം കണ്ടെത്താൻ എസ്.എസ്.എൽ.സി പ രീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം അടിസ്ഥാനമാക്കി വിദ്യാഭ്യാസവകു പ്പിെൻറ പരിശോധന. ആറാം പ്രവൃത്തിദിനത്തിൽ സ്കൂൾ അധികൃതർ സമർപ്പിച്ച കണക്കും ഇതെ സ ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണവും താരതമ്യം ചെയ്ത് പത്താം ക്ലാസിലെ വ്യാജ അഡ്മിഷൻ കണ്ടെത്താനാണ് ശ്രമം.
പ്രാഥമികപരിശോധനയിൽതന്നെ പല ജില്ലകളിലും നൂറുകണക്കിന് കുട്ടികളുടെ അന്തരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തസ്തികനിർണയത്തിന് അടിസ്ഥാനമായ ആറാം പ്രവൃത്തിദിനത്തിൽ രേഖയിലുണ്ടായിരുന്ന കുട്ടികൾ പിന്നീട് ടി.സി വാങ്ങുന്നതായാണ് കണ്ടെത്തിയത്. യു.െഎ.ഡി നിർബന്ധമാക്കിയിട്ടും തട്ടിപ്പ് നിർബാധം തുടരുന്ന സാഹചര്യത്തിൽ ബയോമെട്രിക് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള രീതിയിലേക്ക് കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തിൽ കണക്കെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കാനുള്ള നിർദേശവും സർക്കാറിെൻറ മുന്നിലുണ്ട്.
മതിയായ കുട്ടികൾ ഉണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഉറപ്പുവരുത്തി അനുമതി നൽകിയ ശേഷം മാത്രം എയ്ഡഡ് സ്കൂളുകളിൽ അധ്യാപകനിയമനം നടത്തുന്ന രീതിയിലേക്ക് സമന്വയ സോഫ്റ്റ്വെയർ ക്രമീകരിക്കാനും നടപടികൾ തുടങ്ങിയിട്ടുണ്ട്.
സർക്കാർ അംഗീകാരം ലഭിച്ച തസ്തികകളിലേക്കുള്ള നിയമനം മാത്രം സമന്വയ സോഫ്റ്റ്വെയറിൽ ചേർക്കാൻ കഴിയുന്ന രീതിയിലായിരിക്കും മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.